നൂറ് സ്റ്റാര്‍ഷിപ്പുകള്‍, ഒരു ലക്ഷം പേരെ ഭൂമിയില്‍ നിന്നും ചൊവ്വയിലെത്തിക്കും; ഇലോണ്‍ മസ്‌ക്

നൂറ് സ്റ്റാര്‍ഷിപ്പുകള്‍ നിര്‍മിച്ച് വര്‍ഷം ഒരു ലക്ഷം പേരെ ഭൂമിയില്‍ നിന്നും ചൊവ്വയിലെത്തിക്കണം എന്ന് പദ്ധതിയുമായി ഇലോണ്‍ മസ്‌ക്. സ്പേയ്സ് എക്സ് വിഭാവനം ചെയ്യുന്ന സ്റ്റാര്‍ഷിപ്പ് എന്ന ബഹിരാകാശ യാത്രാ വാഹനത്തിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയിട്ടില്ല. എന്നാല്‍ ഇതിനകം തന്നെ തന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള കാര്യങ്ങളാണ് മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

ചൊവ്വയില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച് മനുഷ്യനെ ഒരു ഗ്രഹാന്തര ജീവിയാക്കുക എന്ന വലിയൊരു ലക്ഷ്യം ഉള്‍പ്പെടുന്നതാണ് പദ്ധതികള്‍. കേവലം സാഹസികരായ ചിലരെ മാത്രം ചൊവ്വയിലെത്തിക്കാനല്ല ഒരു ജനതയെ മുഴുവന്‍ കൊണ്ടുപോവണം എന്നതാണ് മസ്‌കിന്റെ പദ്ധതി. ചൊവ്വയില്‍ മനുഷ്യ കോളനി നിര്‍മിക്കാനുള്ള മസ്‌കിന്റെ പദ്ധതികള്‍ എത്രത്തോളം വിജയകരമാവും എന്ന് പറയാനാവില്ല.

26 മാസത്തെ ഇടവേളയിലാണ് ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത് വരിക. 1000 സ്റ്റാര്‍ഷിപ്പുകള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷം. ദൂരം ഏറ്റവും കുറയുന്നസമയത്ത് ആ സ്റ്റാര്‍ഷിപ്പുകളെ ചൊവ്വയിലേക്ക് അയക്കുകയുമാണ് ചെയ്യുക. അതായത് ചൊവ്വയിലേക്കുള്ള യാത്രയില്‍ യാത്രക്കാര്‍ മാസങ്ങളോളം വാഹനത്തില്‍ ചിലവഴിക്കേണ്ടി വരും

Top