ഇലോണ്‍ മാസ്‌ക് ഒറ്റ ദിവസം കൊണ്ട് നേടിയത് 2500 കോടി ഡോളര്‍

ടെസ്ല ഉടമയും ലോകത്തെ കോടീശ്വരനുമായ ഇലോണ്‍ മാസ്‌ക് ഒറ്റ ദിവസം കൊണ്ട് നേടിയത് 2500 കോടി ഡോളറിന്റെ വരുമാന വര്‍ധന. ഇന്ന് ടെസ്ലയുടെ ഓഹരിമൂല്യം 20 ശതമാനം കൂടിയതോടെയാണ് മസ്‌കിന് ഇത്രയും വലിയ തുക ഒരുദിവസത്തിനുള്ളില്‍ നേടാനായത്. ഒരു വര്‍ഷത്തിനിടെ ടെസ്ലയുടെ ഓഹരി മൂല്യം 20 ശതമാനം വര്‍ധിക്കുന്നത് ആദ്യമായാണ്.

ആമസോണിന്റെ ഓഹരിയിലും ബെസോസിന്റെ ആസ്തി 180 ബില്ല്യണായി ഉയര്‍ന്നു. ലോക സമ്പന്നരുടെ പട്ടികയില്‍ ബെസോസും മസ്‌കും തമ്മിലുള്ള പോരാട്ടം ശക്തമാണ്. ജനുവരിയില്‍ ബെസോസിനെ പിന്നിലാക്കി മസ്‌ക് ഒന്നാമതെത്തിയെങ്കിലും ടെസ്ലയുടെ ഓഹരി ഇടിഞ്ഞതോടെ ബെസോസ് സ്ഥാനം തിരിച്ചുപിടിച്ചു.

 

 

 

Top