റഷ്യ അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ ഭൂമിയിലേക്ക് വീഴ്ത്താന്‍ തീരുമാനിച്ചാല്‍ തന്റെ കമ്പനി സംരക്ഷിക്കുമെന്ന് എലോണ്‍ മസ്‌ക്

റഷ്യ അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ ഭൂമിയിലേക്ക് വീഴ്ത്താന്‍ തീരുമാനിച്ചാല്‍ തന്റെ കമ്പനിയായ സ്‌പേസ് എക്‌സിന് നിലയത്തെ (ഐഎസ്എസ്) സംരക്ഷിക്കാന്‍ കഴിയുമെന്ന് എലോണ്‍ മസ്‌ക്. ഐഎസ്എസിലെ പവര്‍, കംപ്യൂട്ടേഷണല്‍ സിസ്റ്റത്തിന്റെ ഉത്തരവാദിത്തം യുഎസിനാണെങ്കില്‍, ഐഎസ്എസിനെ അതിന്റെ ഭ്രമണപഥത്തില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം റഷ്യക്കാണ്.

ബഹിരാകാശ നിലയം തകര്‍ക്കുമെന്ന് റഷ്യ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ സ്‌പേസ് എക്‌സ് ബഹിരാകാശ നിലയത്തെ സംരക്ഷിക്കുമെന്നാണ് ലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഭൂമിയിലേക്ക് വീഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് തന്റെ കമ്പനിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം സംരക്ഷിക്കാന്‍ കഴിയുമെന്ന് ലോകത്തിലെ ഏറ്റവും ധനികനും സ്‌പേസ് എക്‌സിന്റെ സിഇഒ സ്ഥാപകനുമായ എലോണ്‍ മസ്‌ക് പറഞ്ഞു.

Top