ഇസ്രായേലില്‍ സംഭവിക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു; എലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ – പാലസ്തീന്‍ വിഷയത്തില്‍ പ്രതികരണവുമായി എലോണ്‍ മസ്‌ക്. ഇസ്രായേലിലെ അവസ്ഥ ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ”ഇസ്രായേലില്‍ സംഭവിക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. ഒരു ദിവസം അവിടെ സമാധാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു” എന്നും അദ്ദേഹം എക്സില്‍ കുറിച്ചു. അടുത്തിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയത്.

മസ്‌കിന്റെ പോസ്റ്റിന് പ്രതികരണവുമായി നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നത്. പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പോസ്റ്റുകളൊന്നും ഇതുവരെ കണ്ടില്ലല്ലോ എന്നാണ് മാധ്യമ പ്രവര്‍ത്തകനായ റോബര്‍ട്ട് കാര്‍ട്ടര്‍ ചോദിച്ചിരിക്കുന്നത്. ‘അധിനിവേശക്കാരോട് മാത്രം സഹതാപം എന്നതാണോ എക്‌സിന്റെ പുതിയ മുദ്രാവാക്യമെന്നും’ അദ്ദേഹം ചോദിച്ചിട്ടുണ്ട്. എന്ന് അധിനിവേശം അവസാനിപ്പിക്കുന്നോ, അന്ന് അവിടെ സമാധാനമുണ്ടാകുമെന്നാണ് ആസിഫ് ഖാന്‍ എന്നയാള്‍ കുറിച്ചിരിക്കുന്നത്.

Top