ലോകസമ്പന്നനായി വീണ്ടും ഇലോണ്‍ മസ്‌ക്

ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യ പദവിയില്‍ ഇലോണ്‍ മസ്‌ക് തന്നെ. ഏറ്റവും ഒടുവില്‍ ജൂണ്‍ ഒന്നിന് ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മസ്‌കാണ് ഒന്നാമന്‍. ആകെ 192 ബില്യണ്‍ യു.എസ്. ഡോളറാണ് സമ്പാദ്യം. അഥവാ ഏകദേശം 15.82 ലക്ഷം കോടി ഇന്ത്യന്‍ രൂപയാണ് ട്വിറ്ററടക്കം പുതിയ രംഗങ്ങളിലും വമ്പന്‍ തുക മുടക്കിയ മസ്‌കിന്റെ കയ്യിലുള്ളത്. ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ ലൂയിസ് വിറ്റണിന്റെ ബെര്‍നാള്‍ഡ് അര്‍ണോള്‍ഡാണ് രണ്ടാമത്. 187 ബില്യണ്‍ ഡോളറാണ് സമ്പാദ്യം. 144 ബില്യണ്‍ ഡോളറുമായി ജെഫ് ബിസോസ് മൂന്നാമതും 125 ബില്യണ്‍ ഡോളറുമായി ബില്‍ ഗേറ്റ്സുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്‌

Top