“മിസ്റ്റർ ട്വീറ്റ്”; ട്വിറ്ററിൽ പേര് മാറ്റി മസ്‌ക്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ പ്രൊഫൈൽ നെയിം ഇടയ്ക്കെങ്കിലും നമ്മൾ മാറ്റാറുണ്ട്. എന്നാൽ ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിലെ പ്രൊഫൈൽ നെയിം മാറ്റിയിരിക്കുകയാണ്. “മിസ്റ്റർ ട്വീറ്റ്” എന്നാണ് പുതിയ പേര്. ഈ പേര് എങ്ങനെ വന്നു എന്നും മസ്‌ക് തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഒരു അഭിഭാഷകനുമായുള്ള വഴയ്ക്കിനിടെ അബദ്ധത്തിൽ അദ്ദേഹം “മിസ്റ്റർ ട്വീറ്റ്” എന്ന് മസ്കിനെ വിളിക്കുകയും ആ പേര് മസ്കിന് ഇഷ്ടപ്പെടുകയും ചെയ്തു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ തന്റെ പേര് മാറ്റിയതായി മസ്ക് തന്നെയാണ് ട്വിറ്ററിൽ അറിയിച്ചത്. പക്ഷെ തന്റെ പേര് തിരിച്ച് പഴയതിലോട്ട് മാറ്റാൻ ട്വിറ്റർ അനുവദിക്കുന്നില്ല എന്നതും അതിനാൽ താൻ കുടുങ്ങിയെന്നും അദ്ദേഹം കുറിച്ചു. “എന്റെ പേര് മിസ്റ്റർ ട്വീറ്റ് എന്ന് മാറ്റി. പക്ഷെ ഇപ്പോൾ അത് തിരികെ മാറ്റാൻ ട്വിറ്റർ എന്നെ അനുവദിക്കുന്നില്ല,” എന്നാണ് അദ്ദേഹം കുറിച്ചത്.

Top