ഇലോണ്‍ മസ്‌ക് ഇസ്രായേലില്‍: ബിന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തി

തെല്‍ അവീവ്: ഇലോണ്‍ മസ്‌ക് ഇസ്രായേലില്‍. പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു, , പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി മസ്‌ക് കൂടിക്കാഴ്ച്ച നടത്തി. ഗസ്സയുടെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ താല്‍പര്യമുണ്ടെന്ന് മസ്‌ക് പറഞ്ഞു. എന്നാല്‍ ഇത് തീവ്രവാദമുക്തമാക്കിയ ശേഷമാകണമെന്നും ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു

ഒക്ടോബര്‍ ഏഴിന് ഹമാസ് കടന്നുകയറിയ കഫര്‍ അസ കിബ്ബുസില്‍ ആക്രമണത്തിനിരയായ ചില വീടുകളില്‍ മസ്‌ക് സന്ദര്‍ശനം നടത്തി. മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹം ഇസ്രായേല്‍ അനുമതിയില്ലാതെ ഗസ്സയിലടക്കം പ്രവര്‍ത്തിക്കില്ലെന്നതു സംബന്ധിച്ച് കരാറിലെത്തിയതായും ഇസ്രായേല്‍ വാര്‍ത്താവിനിമയ മന്ത്രി ശ്ലോമോ കര്‍ഹി പറഞ്ഞു.

ഗസ്സ യുദ്ധത്തില്‍ ജൂതവിരുദ്ധ നിലപാടെടുത്തു എന്ന് ആരോപണമുയര്‍ത്തി മസ്‌കിനെതിരെ വ്യാപക വിമര്‍ശനം ഇസ്രായേല്‍ ഭാഗത്തു നിന്ന് നേരത്തെയുണ്ടായിരുന്നു. ഇസ്രായേല്‍ വിരുദ്ധത ആരോപിച്ച് ആപ്പിള്‍ അടക്കമുള്ള വന്‍കിട ഭീമന്‍മാര്‍ എക്സിനുള്ള പരസ്യം പിന്‍വലിക്കുന്ന സംഭവമുണ്ടായിരുന്നു. എക്സില്‍ മറ്റൊരാളുടെ ജൂതവിരുദ്ധ പരാമര്‍ശത്തിന് മസ്‌ക് പിന്തുണ നല്‍കിയെന്നതും വിവാദമായി. ഇതിനൊക്കെ പരിഹാരമെന്നോണമാണ് മസ്‌കിന്റെ ഇപ്പോഴത്തെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍.

Top