‘സിങ്ക്’ ആകാന്‍ സിങ്കുമായി ട്വിറ്റർ ആസ്ഥാനത്ത് എത്തി ഇലോൺ മസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി കൈയ്യില്‍ ഒരു ‘സിങ്കു’മായി കമ്പനി ആസ്ഥാനത്തെത്തി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. മസ്ക് സിങ്കുമായി എത്തിയ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. കമ്പനി ഏറ്റെടുക്കലിനുള്ള നടപടിക്രമങ്ങള്‍ വെള്ളിയാഴ്ച്ച പൂർത്തിയാകാനിരിക്കെയാണ് സാന്‍ഫ്രാന്‍സിസ്കോയിലെ ട്വിറ്ററിന്റെ ഓഫീസില്‍ മസ്‌കിന്റെ സന്ദര്‍ശനം.

സന്ദര്‍ശനത്തിന്റെ വീഡിയോ മസ്‌ക് തന്നെ ട്വിറ്ററില്‍ പങ്കു വെച്ചിട്ടുമുണ്ട്. ‘സിങ്ക് ഇന്‍ ആകാന്‍ സിങ്കുമായി എത്തുന്നു’ എന്ന രസകരമായ ഒരു കുറിപ്പും ഒപ്പമുണ്ട്. ട്വിറ്ററിലെ പുതിയ ഉത്തവാദിത്വവുമായി പൊരുത്തപ്പെടാനാണ് സിങ്കുമായി ഓഫീസിലെത്തിയതെന്നാണ് മസ്ക് പറയുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് 4400 കോടി ഡോളറിന് (ഏകദ്ദേശം 3.36 ലക്ഷം കോടി രൂപ) ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. പിന്നീട് വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്റര്‍ നല്‍കിയില്ല എന്ന കാരണത്താല്‍ ഏറ്റെടുക്കലില്‍ നിന്ന് മസ്‌ക് പിന്മാറിയതായും വാര്‍ത്തയുണ്ടായിരുന്നു. നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ഒടുവില്‍ മസ്‌ക് തന്റെ ബയോയില്‍ ‘ചീഫ് ട്വീറ്റ്’ എന്ന് കുറിക്കുകയും ട്വിറ്ററിന്റെ ആസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തിരിക്കുന്നത്.

Top