വാട്ട്സ്ആപ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: വാട്ട്സ്ആപ്പിനെതിരെ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമുകളുടെ ആരാധകനല്ല ഇലോണ്‍ മസ്‌ക് എന്നത് രഹസ്യമല്ല. മാത്രമല്ല മുമ്പ് വാട്ട്സ്ആപ്പിന്റെ എതിരാളിയായ മെസ്സേജിങ് ആപ്ലിക്കേഷനായ സിഗ്‌നലിനെ ട്വിറ്റര്‍ മേധാവി പരസ്യമായി അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ മസ്‌ക് വാട്ട്സ്ആപ്പിനെ പരിഹസിക്കുകയും അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നതില്‍ അതിശയമില്ല.

വാട്‌സ്ആപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നതായി തോന്നുന്നതായായി ട്വിറ്റര്‍ എഞ്ചിനീയര്‍ ഫോഡ് ഡാബിരി ട്വീറ്റ് ചെയ്തിരുന്നു. ‘ഞാന്‍ ഉറങ്ങുമ്പോഴും രാവിലെ 6 മണിക്ക് ഉണര്‍ന്നത് മുതലും വാട്ട്സ്ആപ്പ് മൈക്രോഫോണ്‍ ഉപയോഗിക്കുന്നു, എന്താണ് സംഭവിക്കുന്നത്? ഫോഡ് ഡാബിരി ട്വീറ്റ് ചെയ്തു ഇതിന് ‘വാട്ട്സ്ആപ്പിനെ വിശ്വസിക്കാന്‍ കഴിയില്ല’ എന്ന് ഇലോണ്‍ മസ്‌ക് മറുപടി പറഞ്ഞു.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ എന്‍ക്രിപ്റ്റ് ചെയ്ത നേരിട്ടുള്ള സന്ദേശങ്ങള്‍ അയക്കാനുള്ള അനുവാദം ഉടന്‍ നല്‍കുമെന്നും ട്വിറ്റര്‍ സിഇഒ അറിയിച്ചു. ട്വിറ്റര്‍ ഉടന്‍ തന്നെ വോയ്സ്, വീഡിയോ ചാറ്റ് ഓപ്ഷനുകള്‍ പുറത്തിറക്കുമെന്ന് മാസ്‌ക് പറഞ്ഞു. ‘ഈ പ്ലാറ്റ്ഫോമിലെ ആര്‍ക്കും നിങ്ങളുടെ ഹാന്‍ഡില്‍ നിന്ന് വോയ്സ് ചാറ്റും വീഡിയോ ചാറ്റും ഉടന്‍ ലഭ്യമാകും, അതിനാല്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കാതെ തന്നെ ലോകത്തെവിടെയുമുള്ള ആളുകളുമായി നിങ്ങള്‍ക്ക് സംസാരിക്കാനാകും,’ മസ്‌ക് ട്വീറ്റ് ചെയ്തു.

മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, എന്നിവ ഉള്‍പ്പെടുന്ന അതേ ലിസ്റ്റില്‍ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമിനെ കൊണ്ടുവരും എന്ന് മാസ്‌ക് വ്യക്തമാക്കി.

Top