ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ലോക കോടിശ്വരന്മാരുടെ ലിസ്റ്റിൽ ഇടം നേടി ഇലോൺ

ലോക കോടീശ്വരന്മാരില്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ഇലോണ്‍ മസ്‌ക്. മൈക്രോസോഫ്റ്റ് സ്ഥാപകനെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക് ഇപ്പോള്‍. ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകനാണ്.ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്റക്‌സില്‍ ഒരു വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചവരില്‍ മുമ്പനായിരിക്കുകയാണ് ഇതോടെ ഇലോണ്‍ മസ്‌ക്.

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള 500 പേരില്‍ നിന്നാണ് ഇലോണ്‍ മസ്‌ക് മുന്നിലെത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ ഇക്കാര്യത്തില്‍ ഇലോണ്‍ മസ്ക് 35ാം സ്ഥാനത്തായിരുന്നു. വർഷങ്ങളായി ആരും തകർക്കാത്ത ബിൽഗേറ്റ്സിന്റെ റെക്കോർഡ് ആണ് ഇപ്പോൾ നാല്പത്തൊമ്പത് വയസുകാരൻ ഇലോൺ നേടിയിരിക്കുന്നത്.

Top