എമിറെ ചാന്റെ പരിക്ക് ; യുവന്റസ് പ്രതിസന്ധിയില്‍

ടുത്ത ദിവസം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരം കളിക്കുന്ന യുവന്റസ് പ്രതിസന്ധിയില്‍. മധ്യനിര താരം എമിറെ ചാന്റെ പരിക്കാണ് യുവന്റസിനെ പ്രതിസന്ധിയിലാക്കിരിക്കുന്നത്. ഇന്നലെ എ സി മിലാനെതിരെയുള്ള കളിയിലായിരുന്നു ചാന് പരിക്കേറ്റത്. ആങ്കിളിനാണ് ചാന് പരിക്കേറ്റത് എന്നും ഉടന്‍ കളിക്കുന്ന കാര്യം സംശയമാണെന്നും മത്സര ശേഷം അലെഗ്രി പറഞ്ഞു.

ഈ വരുന്ന പത്താം തീയതിയാണ് അയാക്‌സിനെതിരെയുളള യുവന്റസിന്റെ കളി. അയാക്‌സിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകും എന്ന് അലെഗ്രി പറഞ്ഞു. റൊണാള്‍ഡോ കരുത്തോടെ തിരിച്ചുവരും എന്നാണ് അലെഗ്രി പറഞ്ഞത്. ഇന്നലത്തെ മത്സരത്തില്‍ വിശ്രമം നല്‍കിയ കെല്ലിനിയും അയാക്‌സിനെതിരെ കളിക്കാനുണ്ടാകും.

Top