പതിനൊന്നു വയസുകാരന് ലൈംഗിക പീഡനം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

മിർപുർ: മദ്രസയോടു ചേർന്ന മതപാഠശാലയില്‍ താമസിച്ചു പഠിക്കുകയായിരുന്ന 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ ഗാസിപ്പൂര്‍ തങ്കൈല്‍ ഭുവാപൂര്‍ ഉപാസിലയിലെ ബോയ്‌റ സ്വദേശിയായ അബ്ദുള്‍ മോമിന്‍ (30) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മോമിന്‍ വിദ്യർഥിയെ പീഡിപ്പിച്ചത്. ഹഫേസ് ഡിപ്പാര്‍ട്ട്‌മെന്റിലെ 11 കാരനായ ഒരു വിദ്യാര്‍ത്ഥിയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി മുറിയിലേക്ക് കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്.

തുടർന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം അവശനായ വിദ്യാർഥി ഇക്കാര്യം പിതാവിനെ വിളിച്ചു അറിയിക്കുകയായിരുന്നു. തുടര്‍ന്നു പിതാവ് ശനിയാഴ്ച സര്‍ദാര്‍  പൊലീസ് സ്റ്റേഷനില്‍ മോമിനെതിരെ പരാതി നൽകി.

Top