പതിനൊന്നുകാരന് പീഡനം, മദ്രസ അധ്യാപകൻ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനൊന്നുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽ അബ്ദുൽ ജബ്ബാർ ആണ് പിടിയിലായത്. കൊറോണ വ്യാപനത്തെ തുടർന്ന് അബ്ദുൽ ജബ്ബാറിന്റെ വീട്ടിലെത്തിയാണ് വിദ്യാർത്ഥി മതപഠനം നടത്തിയത്.

തുടർന്നാണ് മാസങ്ങളോളം വിദ്യാർത്ഥി പീഡനത്തിന് ഇരയായത്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് സി.ഐ ഗോപി. ഡി, എസ്.ഐ അജീഷ്, എ.എസ്.ഐ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top