തുർക്കിയിൽ ബസ് മരത്തിലിടിച്ച് അപകടം ; 11 മരണം , 46 പേർക്ക് പരുക്കേറ്റു

Turkey ,Bus crash

ഇസ്താംബുൾ: തുർക്കിയിൽ ബസ് മരത്തിലിടിച്ച് അപകടം. അപകടത്തിൽ 11 പേർ മരിക്കുകയും, 46 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ അങ്കാരയിൽ നിന്നും പടിഞ്ഞാറൻ നഗരമായ ബർസയിലേക്ക് സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. മുതിർന്നവരും കുട്ടികളുമാണ് ബസ്സിലുണ്ടായിരുന്നത്.

എന്നാൽ ബസ് മരത്തിൽ ഇടിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും, അന്വേഷണം നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ബസിലെ രണ്ട് ഡ്രൈവർമാർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top