അഫ്ഗാനിസ്ഥാനിലെ മസർ-ഇ-ഷെറീഫ് സിറ്റിയിൽ സ്ഫോടനം ; 11 പേർക്ക് പരിക്കേറ്റു

Afghanistan

കാബൂൾ: അഫ്ഗാനിസ്ഥാൻ ബൽഖ് പ്രവിശ്യയിലെ മസർ-ഇ-ഷെറീഫ് സിറ്റിയിൽ സ്ഫോടനം. സ്‌ഫോടനത്തിൽ പതിനൊന്ന് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ശനിയാഴ്ച വൈകുന്നേരമാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്യം ആരും ഏറ്റെടുത്തിട്ടില്ല.

Top