മാവേലിക്കരയില്‍ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

elephant

ആലപ്പുഴ: മാവേലിക്കരയില്‍ ആനയുടെ ചവിട്ടേറ്റു പാപ്പാന്‍ മരിച്ചു. ആലപ്പുഴ പറവൂര്‍ സ്വദേശിയായ റനി (31) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5.15 ന് കൊറ്റാര്‍കാവ് ക്ഷേത്രത്തിലായിരുന്നു സംഭവം.

ആനയെ കുളിപ്പിക്കുന്നതിനിടെ പ്രകോപിതനാവുകയും പാപ്പാനെ ചവിട്ടുകയുമായിരുന്നു. പാപ്പാന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച ദേവസ്വം ഉടമസ്ഥതയിലുള്ള ഏവൂര്‍ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഏവൂര്‍ കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.

Top