ചാലക്കുടിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു; ശാന്തിക്കാരന് പരുക്കേറ്റു

elephant

തൃശൂര്‍: ചാലക്കുടിയില്‍ അമ്പലത്തില്‍ എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന ആന ഇടഞ്ഞു. ആറാട്ടിന് പോകുന്നവഴിയാണ് ആന ഇടഞ്ഞത്. മാവേലിക്കര ശ്രീകണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്.

സംഭവത്തില്‍ ആനപ്പുറത്തുണ്ടായിരുന്ന ശാന്തിക്കാരന്‍ വിജേഷിന് പരിക്കേറ്റു. ഇടഞ്ഞോടിയ ആന രണ്ടു മതിലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ പാപ്പാന്‍ ആനയെ തളച്ചു.

Top