കോട്ടയത്ത് ഇടഞ്ഞ ആന പാപ്പാനെ പോസ്റ്റില്‍ ഞെരുക്കി കൊന്നു

ELEPHANT RAN AMOK

കോട്ടയം : ഇടഞ്ഞ ആന പാപ്പാനെ പോസ്റ്റില്‍ ഞെരുക്കി കൊന്നു. ചൊവ്വാഴ്ച കോട്ടയം ഇല്ലിക്കലിലാണ് സംഭവം നടന്നത്. തിരുനക്കര ക്ഷേത്രത്തിലെ ശിവന്‍ എന്ന ആനയുടെ പാപ്പാന്‍ വിക്രം ആണ് മരിച്ചത്.

ആനയുടെ മുകളില്‍നിന്ന് വാലില്‍ പിടിച്ചിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പാപ്പാനെ വൈദ്യുത പോസ്റ്റിന് ഇടയിലിട്ട് ഞെരുക്കുകയായിരുന്നു. പരിക്കേറ്റ വിക്രമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top