സൈനിക കാന്റീനില്‍ ആനയുടെ അക്രമം; വൈറലായി വീഡിയോ

elephant

സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോകള്‍ വരുന്നത് പതിവാണ് എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു ആനയുടെ കുറുമ്പാണ്. പശ്ചിമ ബംഗാളില്‍ ഒരു സൈനിക കാന്റീനില്‍ ആണ് സംഭവം. ആളൊഴിഞ്ഞ നേരത്താണ് കാന്റീനിനുള്ളിലേക്ക് ആന കടന്നത്‌. തുമ്പിക്കൈ ചുഴറ്റി മുന്നില്‍ കണ്ട കസേരകളും മേശകളും കൊണ്ട് ദൂരേക്ക് തട്ടി മാറ്റി ആന മുന്നോട്ട് നടന്നു.

കാന്റീനിലെ ജീവനക്കാരന്‍ ആദ്യമൊരു കത്തിച്ച കാര്‍ഡ് ബോര്‍ഡ് കാണിച്ച് ആനയെ ഭയപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും അത് അവഗണിച്ച് അവന്‍ മുന്നോട്ട് നടക്കുകയായിരുന്നു. തുടര്‍ന്ന് പന്തം കാണിച്ച് ആനയെ പേടിപ്പിക്കാനായി ശ്രമം. തീ കണ്ണില്‍ പെട്ടതോടെ ആന പിന്തിരിയുകയായിരുന്നു. പുറത്തേക്കിറങ്ങിയ ആനയെ ഓടിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ തുടരുന്നതായും വീഡിയോയില്‍ കാണാം. ഡൂവാര്‍സിലെ ഹാശിമാര ആര്മി കാന്റീനില് കയറിയായിരുന്നു ആനയുടെ ഈ വമ്പത്തരം.

https://www.youtube.com/watch?time_continue=2&v=FXXVD7uBdDU&feature=emb_logo

Top