ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

ELEPHANT RAN AMOK

ചങ്ങനാശേരി: ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. ചങ്ങനാശേരി മോര്‍ക്കുളങ്ങര സി.എസ്. രാധാകൃഷ്ണന്‍ ചെട്ടിയാരുടെ മകന്‍ അനൂപ് (30) ആണ് മരിച്ചത്. ചേര്‍ത്തലയില്‍നിന്നു ലോറിയില്‍ തിരുവല്ലയിലേക്കു കൊണ്ടുപോവുകയായിരുന്ന ചുരൂവര്‍മഠം രാജശേഖരന്‍ എന്ന ആനയുടെ ചവിട്ടേറ്റാണ് അനൂപ് മരിച്ചത്. ലോറിയുടെ പ്ലാറ്റ്‌ഫോമിലെ ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്നു അനൂപ്.

ലോറി ഗട്ടറില്‍ വീണപ്പോള്‍ അനൂപ് ആനയുടെ കാലുകള്‍ക്കിടയിലേക്കു തെന്നിനീങ്ങുകയായിരുന്നു. കാബിനിലായിരുന്ന മറ്റു പാപ്പാന്മാര്‍ ആനയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട് ശ്രദ്ധിച്ചപ്പോഴാണ് ആന പാപ്പാന്റെ നെഞ്ചില്‍ ചവിട്ടി നല്‍ക്കുന്നത് കാണുന്നത്.

Top