കാട്ടില്‍നിന്ന് പന മോഷ്ടിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആനയെ വിട്ടുനല്‍കി

elephant

പട്ടിക്കാട്: കാട്ടില്‍ക്കയറി പനകള്‍ മോഷ്ടിച്ച സംഭവത്തില്‍ പാപ്പാന്മാര്‍ക്കൊപ്പം വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്ത ആനയെ ഉടമസ്ഥന് വിട്ടുനല്‍കി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്.

കേസിന്റെ ആവശ്യത്തിനായി എപ്പോള്‍ ആവശ്യപ്പെട്ടാലും സ്വന്തം ചെലവില്‍ സ്റ്റേഷനിലോ കോടതിയിലോ എത്തിക്കണമെന്ന വ്യവസ്ഥയിലാണ് ആനയെ നല്‍കിയത്.

പട്ടിക്കാട് വനം റേഞ്ച് ഓഫീസിനു കീഴിലുള്ള പട്ടിക്കാട് തേക്കിന്‍ കൂപ്പിനുള്ളില്‍നിന്ന് ഒമ്പത് പനകള്‍ മുറിച്ചുകടത്തിയതിന് പാപ്പാന്മാര്‍ ഉള്‍പ്പെടെ നാലുപേരെ വെള്ളിയാഴ്ചയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. തടി വനത്തില്‍നിന്ന് നീക്കംചെയ്യാന്‍ പാപ്പാന്മാര്‍ ഉപയോഗിച്ച ഉപകരണം എന്ന നിലയിലാണ് ആനയെ കസ്റ്റഡിയിലെടുത്തതെന്നാണ് അധികൃതര്‍ പറയുന്നത്.

Top