വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ചു പിടികൂടി

വയനാട്: നാട്ടുകാര്‍ക്ക് ഭീതിയായ വയനാട് വന്യജീവി സങ്കേതത്തിലെ വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ചു പിടികൂടി.
തിങ്കളാഴ്ച്ച രാവിലെയാണ് കാട്ടാനയെ വനംവകുപ്പ് സംഘം പിടികൂടിയത്. കൊമ്പനെ മുത്തങ്ങയിലെ ആന കൊട്ടിലിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ആനയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പിടികൂടാനുള്ള ശ്രമം കഴിഞ്ഞ ദിവസം വനംവകുപ്പ് താല്‍കാലികമായി ഉപേക്ഷിച്ചിരുന്നു.

വയനാട് വന്യജീവി സങ്കേതത്തിന് അതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ പേടിസ്വപ്നമാണ് വടക്കനാട് കൊമ്പന്‍. എല്ലാവര്‍ഷവും അഞ്ഞുറിലധികം ഏക്കര്‍ കൃഷിയാണ് ആന നശിപ്പിക്കുന്നത്. ആനയുടെ നീക്കമറിയാല്‍ ഒരുവര്‍ഷം മുമ്പ് മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടുപ്പിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല.

Top