തിരുവനന്തപുരം കോട്ടൂരില്‍ ആന വാച്ചറെ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരില്‍ ആന വാച്ചറെ ആക്രമിച്ചു. ഹരികൃഷ്ണന്‍ എന്ന നാട്ടാനയാണ് വാച്ചര്‍ ഹബീബിനെ ആക്രമിച്ചത്. കോട്ടൂര്‍ പുനരധിവാസ കേന്ദ്രത്തില്‍ രാവിലെ ആന പരേഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം. പരേഡ് കാണാന്‍ എത്തുന്ന സന്ദര്‍ശകരെ നിയന്ത്രക്കാന്‍ ആനയ്‌ക്കൊപ്പം നടക്കുമ്പോഴായിരുന്നു ആക്രമണം. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഹബീബിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതി വിധിയെ തുടര്‍ന്ന് ഹരിപ്പാട് നിന്ന് കോട്ടൂര്‍ എത്തിച്ച ആനയാണ് ഹരികൃഷ്ണന്‍.

 

Top