വര്‍ക്കലയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

വര്‍ക്കല: വര്‍ക്കല ഇടവ ചിറയില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ഏഴുകോണ്‍ കരിയിപ്ര സ്വദേശി ബൈജു ആണ് മരിച്ചത്.

ആനയിടഞ്ഞതിനെ തുടര്‍ന്ന് ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ജനങ്ങള്‍ പരിഭ്രാന്തരായി ഓടി. ഓട്ടത്തിനിടെ വീണ കുറച്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Top