ആനപ്പുറത്തെ കളി കാര്യമായി; വരനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: വിവാഹത്തിന് ആനപ്പുറത്തുപോയ വരനെതിരെ പോലീസ് കേസെടുത്തു. വടകര സ്വദേശി ആര്‍.കെ സമീഹിനെതിരെയാണ് പോലീസ് കേസെടുത്തത്.

വടകരയില്‍ ഈ മാസം 18നാണ് സംഭവം നടന്നത്. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചതിനാണ് വനംവകുപ്പ് കേസെടുത്തത്. പാപ്പാനെതിരെയും ആനയുടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.അനുമതിയില്ലാതെയാണ് ആനയെ വിവാഹത്തിന് ഉപയോഗിച്ചത്.

Top