ബംഗാളില്‍ ആനക്കൊമ്പ് വേട്ട: നേപ്പാളിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ 2 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ആനക്കൊമ്പുവേട്ട നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് മൂന്ന് ആനക്കൊമ്പുകളും പിടിച്ചെടുത്തു.

സ്വകാര്യ ബസില്‍ അസമില്‍ നിന്ന് സിലിഗുരിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആനക്കൊമ്പുകള്‍ റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ പിടിച്ചെടുത്തത്. നേപ്പാളിലേക്ക് കടത്തുന്നതിനു വേണ്ടിയാണ് ആനക്കൊമ്പുകള്‍ സിലിഗുരിയിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം.

12.41 കിലോ തൂക്കം വരുന്ന കൊമ്പുകള്‍ കഷണങ്ങളായി മുറിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ വ്യക്തമാക്കി. അസമില്‍ നിന്ന് ആറു മാസം മുന്‍പാണ് അറസ്റ്റിലായവര്‍ ആനയെ വേട്ടയാടി കൊമ്പ് കൈക്കലാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top