പാപ്പാന്റെ കൈ ആന കടിച്ചെടുത്ത സംഭവം ; അപൂര്‍വ്വമെന്ന് ആനചികിത്സകര്‍

elephant

തൃശൂര്‍: മരുന്നുകൊടുക്കുന്നതിനിടയില്‍ പാപ്പാന്റെ കൈ ആന കടിച്ചെടുത്ത സംഭവം അപൂര്‍വ്വമാണെന്ന് ആനചികിത്സകര്‍. തീറ്റ കൊടുക്കുന്ന സമയം പാപ്പാന്‍മാരെ ആന കടിക്കുന്ന സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും കൈ കടിച്ചെടുക്കുന്നത് അപൂര്‍വ്വമാണെന്നാണ് പ്രമുഖ ആന ചികിത്സകനായ ഡോ. പി.ബി.ഗിരിദാസ് പറയുന്നത്. എന്നാല്‍, ആനയുടെ പല്ലുകള്‍ പരന്നതാണെങ്കിലും വായയുടെ അറ്റത്തുള്ള പല്ലുകള്‍ക്ക് മൂര്‍ച്ചയുണ്ടാകുമെന്നും കൈ കടിച്ചു മുറിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സാധാരണ ഭക്ഷണം കൊടുക്കുമ്പോള്‍ വായയുടെ അറ്റത്തേക്ക് കൈ കടത്തേണ്ടി വരാറില്ലെങ്കിലും, മരുന്നുകള്‍ കൊടുക്കുമ്പോള്‍ ആന കഴിക്കാന്‍ വിസമ്മതിക്കുന്നതുകൊണ്ട് പാപ്പാന്‍മാര്‍ പലപ്പോഴും മരുന്ന് കൈയിലെടുത്ത് ആനയുടെ വായയുടെ ഉള്ളിലേക്ക് കൊടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും, അത്തരത്തില്‍ മരുന്ന് നല്‍കിയപ്പോഴായിരിക്കാം കൈ കടിച്ചെടുത്തതെന്നും ഡോ. ഗിരിദാസ് വ്യക്തമാക്കി.

Top