മോഹന്‍ലാലിനെതിരായ ആനക്കൊമ്പുകേസ് ; ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 11 ലേക്ക് മാറ്റി

കൊച്ചി: അനധികൃതമായി കൈവശം വച്ചിരുന്ന ആനക്കൊമ്പുകള്‍ക്ക് മോഹന്‍ലാലിന് കൈവശാവകാശം അനുവദിച്ചതിനെതിരേ നല്‍കിയ ഹര്‍ജി ഹൈക്കോടതി ജൂലൈ 11 ലേക്ക് മാറ്റി.

കേസില്‍ ഹാജരാകേണ്ടിയിരുന്ന സീനിയര്‍ അഭിഭാഷകന്‍ സികു ചാറ്റര്‍ജിയുടെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്നു മോഹന്‍ലാലിനുവേണ്ടി ഹാജരായ അഭിഭാഷക രഷ്മി ഗൊഗോയിയുടെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി മാറ്റിവച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ മകളാണ് രഷ്മി.
ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ. പൗലോസാണ് മോഹന്‍ലാലിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.

Top