elephant kills man in parassala

പാറശാല: പാറശാല മഹാദേവ ക്ഷേത്രത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു.

ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരന്‍ എന്ന ആനയാണ് രണ്ടാം പാപ്പാനായ മുരുകനെ കുത്തിക്കൊന്നത്‌. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശിയാണ് മുരുകന്‍.

ക്ഷേത്രത്തിനു സമീപം തളച്ചിരുന്ന ആന തീറ്റകൊടുക്കുന്നതിനിടെ പാപ്പാനെയും സഹായിക്കാനെത്തിയ പ്രദേശവാസി കണ്ണനെയും ആക്രമിക്കുകയായിരുന്നു.

Top