കുഴപ്പമുണ്ടാക്കിയ ആനയാണെങ്കില്‍ ജനക്കൂട്ടത്തിലേക്ക് വിടരുതെന്ന് ജി സുധാകരന്‍

G sudhakaran

ആലപ്പുഴ: തെച്ചിക്കോട്ട് രാമചന്ദ്രന്‍ നേരത്തെ കുഴപ്പമുണ്ടാക്കിയ ആനയാണെങ്കില്‍ ജനക്കൂട്ടത്തിലേക്ക് വിടരുതെന്ന് മന്ത്രി ജി സുധാകരന്‍. അതിനെ എഴുന്നള്ളിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്നും പൊതുജനത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരം മാത്രമേ ആനയെ പങ്കെടുപ്പിക്കാന്‍ പറ്റൂ എന്നും അപകടം ഉണ്ടാവാതെ നോക്കേണ്ടതിന്റെ പൂര്‍ണ്ണ അധികാരം ജില്ലാ കലക്ടര്‍ക്കാണെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

നിയമാനുസരണമാണ് ഉല്‍സവത്തിനും കാര്യങ്ങള്‍ നടക്കേണ്ടത്. ക്രമസമാധാനപാലനം അതില്‍ പ്രധാനപ്പെട്ടതാണ്. നിയമത്തെ എല്ലാവരും ബഹുമാനിക്കണമെന്നും അനാവശ്യ വാശികാട്ടി പൊതുജനത്തിന് അപകടം വരുത്തുന്ന ഒന്നും ആരും ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top