മനുഷ്യന്‍ ഇത്രെയും ക്രൂരന്‍ ആണോ? ; ആനയെ കൊന്ന സംഭവത്തില്‍ പ്രതികരിച്ച്‌ ഉണ്ണി മുകുന്ദന്‍

സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്‍കി ആനയെ കൊന്ന സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

മനുഷ്യന്‍ എന്ന് വിളിക്കുന്നതില്‍ അപമാനം തോന്നുന്നുവെന്നും മനുഷ്യനായതില്‍ താന്‍ ഖേദിക്കുന്നുവെന്നുമാണ് താരം സംഭവത്തോട് പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചത്.

ഉണ്ണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

മനുഷ്യന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ നാണം തോന്നുന്നു. ഇങ്ങനെ ഒരു വാര്‍ത്ത ഇന്ന് വായിച്ചപ്പോള്‍ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യന്‍ ഇത്രെയും ക്രൂരന്‍ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാന്‍ തോന്നിയത്.. ഒരു മനുഷ്യന്‍ ആയതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതു

View this post on Instagram

Feeling ashamed to be called a human today!! ?? ഇങ്ങനെ ഒരു വാർത്ത ഇന്ന് വായിച്ചപ്പോൾ തൊട്ട്.. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാർത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യൻ ഇത്രെയും ക്രൂരൻ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രെയും ക്രൂരത കാണിക്കാൻ തോന്നിയത്.. ഒരു മനുഷ്യൻ ആയതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തിൽ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതു.. https://www.ndtv.com/india-news/pregnant-elephant-fed-pineapple-stuffed-with-crackers-in-keralas-malappuram-she-died-standing-in-river-2239497

A post shared by Unni Mukundan (@iamunnimukundan) on

മെയ്‌ 27നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് കാട്ടാന ചരിഞ്ഞത്. സൈലന്‍റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍ പുഴയിലാണ് സംഭവം. സ്ഫോടകത്തില്‍ നാക്കും വായും ഗുരുതരമായി പരിക്കേറ്റ കാട്ടാന ഏറെ ദിവസങ്ങള്‍ പട്ടിണി കിടന്നലഞ്ഞ ശേഷമാണ് ചെരിഞ്ഞത്.

Top