ഷോക്കേറ്റ് ആനകള്‍ ചരിഞ്ഞ സംഭവം; അന്വേഷണം നടത്തുവാൻ ഉത്തരവിട്ടു

elephant-die

ഭുവനേശ്വര്‍: വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതിനെ തുടർന്ന് ഏഴ് ആനകള്‍ ചരിഞ്ഞ സംഭവത്തില്‍ ഒഡീഷ മുഖ്യ മന്ത്രി നവീന്‍ പട്നായിക് അന്വേഷണം നടത്തുവാൻ ഉത്തരവിട്ടു.

തിക്കാര്‍പദ വന്യമൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നു സമീപത്തുള്ള ഗ്രാമത്തിലെ നെല്‍പ്പാടത്തേക്കു വരികയായിരുന്ന13 ആനകളില്‍ ഏഴെണ്ണമാണ് 11 കെവി ലൈനില്‍ നിന്നു ഷോക്കേറ്റു ചരിഞ്ഞത്.

സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ജൂനിയര്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെ രണ്ടു ജീവനക്കാരെ വൈദ്യുതി വകുപ്പ് സസ്പെന്‍ഡ് ചെയ്തു. 11 കെ​​​വി ലൈ​​​നി​​​ല്‍ ത​​​ട്ടി ആ​​​ന​​​യ​​​ട​​​ക്ക​​​മു​​​ള്ള വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ള്‍​​​ക്ക് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു സെ​​​ന്‍​​​ട്ര​​​ല്‍ ഇ​​​ല​​​ക്‌​​​ട്രി​​​സി​​​റ്റി സ​​​പ്ലൈ അ​​​ഥോ​​റി​​റ്റി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​യും എ​​​ന്നാ​​​ല്‍ അ​​​വ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ളൊ​​​ന്നും സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നും വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യക്തമാക്കി.

Top