കോട്ടയം: ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തെന്നി വീണ പാപ്പാന്‍ ആനയുടെ അടിയില്‍ പെട്ട് മരിച്ചു. ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്.
ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പാന്‍ അരുണ്‍ പണിക്കരാണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം. ആനയോട് കിടക്കാന്‍ പറഞ്ഞതും പാപ്പാന്‍ നില്‍ക്കുന്ന വശത്തേക്ക് ആന കിടക്കുകയായിരുന്നു. മറ്റേ വശത്തേക്ക് കിടക്കാന്‍ ആനയോട് പറയുന്നതിനിടെ അരുണ്‍ തെന്നി ആനയുടെ അടിയിലേയ്ക്ക് വീഴുകയായിരുന്നു.
മറ്റ് പാപ്പാന്‍മാര്‍ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.











