കോന്നി ആനക്കൂട്ടില്‍ പുതിയതായി എത്തിച്ച കുട്ടി കൊമ്പന്‍ ചരിഞ്ഞു

പത്തനംതിട്ട: നിലമ്പൂരില്‍ നിന്നു കോന്നി ആനക്കൂട്ടില്‍ എത്തിച്ച കുട്ടിയാന ചരിഞ്ഞു. രണ്ടു മാസം പ്രായമുള്ളപ്പോള്‍ കൊണ്ടുവന്ന കുട്ടിയാന ആനക്കൂട്ടില്‍ എത്തിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ.

നിലമ്പൂര്‍ വഴിക്കടവ് റേഞ്ചിലെ കാരക്കോട് പുത്തരിപ്പാടം ജനവാസ മേഖലയില്‍ കണ്ടെത്തിയ കുട്ടിയാനയെ പല തവണ കാട്ടിലേക്ക് കയറ്റി വിട്ടെങ്കിലും തിരികെ നാട്ടിലേക്കു തന്നെ മടങ്ങി.

തുടര്‍ന്നാണ് കോന്നി ആനക്കൂട്ടിലേക്ക് മാറ്റിയത്. ജഡം കാടിനുള്ളില്‍ സംസ്‌കരിക്കും.

 

Top