ബി.ജെ.പി നേതാവിനോട് ‘അരിശം’ തീർത്ത് കാട്ടാനക്കൂട്ടവും, രക്ഷപ്പെട്ടത് തലനാരിഴക്ക് !

റാഞ്ചി: ബി.ജെ.പി നേതാവിനോട് അരിശം തീർത്ത് കാട്ടാനക്കൂട്ടവും !

മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യശ്വന്ത് സിൻഹയെയും കുടുംബത്തെയുമാണ് കാട്ടാനകൂട്ടം വളഞ്ഞിട്ട് ആക്രമിച്ചത്.

ഹസാരിബാഗ് ഹുട്പ ഗ്രാമത്തിലെ ഫാം ഹൗസിനോട് ചേർന്നുള്ള വീട്ടിലുണ്ടായിരുന്ന യശ്വന്ത് സിൻഹയും കുടുംബാംഗങ്ങളും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

വീടിന്റെ പ്രധാന ഗേറ്റിനോടു ചേർന്നുള്ള മതിൽ തകർത്ത് അകത്തു കടന്ന കാട്ടാനക്കൂട്ടം ഏറെ നേരം പരിഭ്രാന്തി പരത്തി.

രണ്ടു മണിക്കൂറോളം വീട്ടുവളപ്പിൽ വ്യാപകമായ നാശ നഷ്ടം വരുത്തിയാണ് കാട്ടാനക്കൂട്ടം പിൻവാങ്ങിയത്.

വീടിനും ഔട്ട് ഹൗസിനും സാരമായ നാശ നഷ്ടമുണ്ടായി. ഔട്ട് ഹൗസിനോട് ചേർന്നുള്ള ധാന്യപ്പുരയിൽ നിന്നും ഭക്ഷ്യ ധാന്യങ്ങൾ കവർന്ന കാട്ടാനക്കൂട്ടം കലിയടങ്ങാതെ സമീപത്തെ കെട്ടിടങ്ങൾക്കു കൂടി നാശനഷ്ടം വരുത്തിയാണ് പിൻ വാങ്ങിയത്.

ഗുജറാത്തിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വിധിയറിയാൻ ആകാംക്ഷയോടെ യശ്വന്ത് സിൻഹ ടി.വി ചാനലിലൂടെ ഉറ്റുനോക്കിയിരിക്കെയായിരുന്നു അപ്രതീക്ഷിത ആക്രമണമത്രെ.

Top