വയനാട് തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണം, വയോധികന് പരിക്കേറ്റു

സുല്‍ത്താന്‍ ബത്തേരി: വയനാട് തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കക്കേരി കോളനിയിലെ കുട്ടനാണ് പരിക്കേറ്റത്. സൃഹൃത്തുക്കള്‍ക്കൊപ്പം വനത്തില്‍ നിന്ന് തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സുഹൃത്തുക്കളായ 4 പേര്‍ രക്ഷപ്പെട്ടു. കാലിനും കൈയ്ക്കും പരിക്കേറ്റ കുട്ടനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Top