അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണറ്റുകര ആദിവാസി ഊരിലെ സഞ്ജു (16 ) വാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോകുന്നതിടെയാണ് അപകടമുണ്ടായത്. രണ്ടു ദിവസം മുമ്പാണ് സഞ്ജു കുടുംബത്തോടൊപ്പം വനത്തിലേക്ക് പോയത്. കാട്ടില്‍ താമസിച്ചു തേന്‍ ശേഖരിച്ച് മടങ്ങുന്നതിടയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

Top