യു എ ഇയില്‍ കൈകൊണ്ടെഴുതുന്ന മരുന്ന് കുറിപ്പടികള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നു

doctors

ദോഹ: യു.എ. ഇയിൽ കൈകൊണ്ട് എഴുതുന്ന മരുന്ന് കുറിപ്പടികൾക്ക് നിരോധനം ഏർപ്പെടുത്തുന്നു. ആറുമാസത്തിനുള്ളിൽ രാജ്യത്ത് മുഴുവൻ ആശുപത്രികളും ക്ലിനിക്കുകളും ഇലക്ട്രോണിക് സംവിധാനത്തിലേയ്ക്ക് മാറാനാണ് ആരോഗ്യമന്ത്രാലയം ഉത്തരവിടുന്നത്.

ചികിൽസാപിഴവുകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് യുഎഇ കൈയെഴുത്ത് മരുന്ന് ശീട്ടുകൾ നിരോധിക്കാൻ ഒരുങ്ങുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൈകൊണ്ട് എഴുതിയ മരുന്ന് കുറിപ്പുമായി വരുന്നവർക്ക് മരുന്ന് നൽകാൻ ഫാർമസികൾക്കും വിലക്കുണ്ടാകും.

അബൂദബിയിലെ ഫാർമസികളിൽ നേരത്തെ അച്ചടിച്ച ഔഷധകുറിപ്പുകൾക്ക് മാത്രം മരുന്ന് നൽകിയാൽ മതി എന്ന നിർദേശവും നിലവിലുണ്ട്. കൈയഴുത്ത് മരുന്ന് കുറിപ്പടികൾ വായിക്കാൻ ബുദ്ധിമുട്ടുന്നതും അളവ് തിരിച്ചറിയാത്തതും പ്രശ്‌നങ്ങൾക്ക് കാരണമാണ്. മരുന്ന് മാറിപോകുന്നത് മൂലം ജീവൻവരെ അപകടത്തിലാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി.

Top