ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

ലക്ട്രിക് സ്‌കൂട്ടറുമായി ഉടന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ഓല. അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ചിത്രങ്ങള്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

ഇതിനോടകം തന്നെ കമ്പനി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം ആരംഭിച്ചു. ഓരോ 2 സെക്കന്‍ഡിലും കമ്പനി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. ഉത്പാദനം ആരംഭിക്കുന്നതിനെക്കുറിച്ച് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. സ്‌കൂട്ടര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വരും ദിവസങ്ങളില്‍  പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

സ്‌കൂട്ടറിന് എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, വലിയ സീറ്റ്, മിററുകള്‍, ഫ്രണ്ട് ആപ്രോണ്‍ എന്നിവ ലഭിക്കും. എന്നാല്‍ കമ്പനി ഇതുവരെ ഇത് വെളിപ്പെടുത്തിയിട്ടില്ല. ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ എറ്റെര്‍ഗോ ബിവിയുടെ ഉല്‍പ്പന്നമായ എറ്റെര്‍ഗോ ആപ്പ്‌ സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നത്.

Top