സര്‍ക്കാര്‍ ജീവനക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി

Chandrababu Naidu

അമരാവതി : സര്‍ക്കാര്‍ ജീവനക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സഹായിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

നല്ല പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മാത്രം പോരെന്നും പദ്ധതികള്‍ ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കൂടി ഉണ്ടാകണമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

Top