ആദ്യത്തെ ഇലക്ട്രി വാഹന മേളയായ ഇവി എക്‌സ്‌പോ ബെംഗളൂരുവില്‍

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രി വാഹന മേളയായ ഇവി എക്‌സ്‌പോ വെള്ളിയാഴ്ച ബെംഗളൂരുവില്‍ ആരംഭിക്കും. ചന്ദ്രഗുപ്ത മയൂര ഗ്രൗണ്ടിലാണ് നൂറ് കണക്കിന് ഇലക്ട്രിക് വാഹനങ്ങള്‍ അണിനിരക്കുന്നത്. മൂന്ന് ദിവസങ്ങളായി നടക്കുന്ന ഇവി എക്‌സ്‌പോയില്‍ ആഭ്യന്തര വാഹനങ്ങള്‍ക്ക് പുറമെ, നിരവധി വിദേശ വാഹനങ്ങളും പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. ടൊയോട്ട, വോള്‍വോ, മഹീന്ദ്ര, മാരുതി സുസുക്കി എന്നീ നിര്‍മാാതാക്കളാണ് പ്രധാനമായും വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്.

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പാര്‍ലമെന്റ് അഫയേഴ്‌സ് മന്ത്രി ആനന്ദ് കുമാര്‍ തുടങ്ങിയ കേന്ദ്ര മന്ത്രിമാര്‍ ഇവി എക്‌സ്‌പോയില്‍ പങ്കെടുക്കും. ഇ-റിക്ഷ, ഇ-കാര്‍, ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍, ഇ-സൈക്കിള്‍ തുടങ്ങിയ വാഹനങ്ങളുമായി ഹീറോ മോട്ടോകോര്‍പ്, ടിവിഎസ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികളും ഇവി എക്‌സ്‌പോയില്‍ എത്തുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, നൂതനമായ ലിഥിയം ബാറ്ററികള്‍, ചാര്‍ജിങ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top