ഉരുള്‍പ്പൊട്ടലില്‍ വലിയ നാശനഷ്ടമുണ്ടായ പുത്തുമലയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വലിയ നാശനഷ്ടമുണ്ടായ പുത്തുമല മേഖലയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. പുത്തുമലയില്‍ ആറു കിലോമീറ്ററോളം 11 kV ലൈന്‍ പുതുക്കി പണിയുകയും ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ ലൈന്‍ നിര്‍മ്മിക്കുകയും ചെയ്തു.

കോണ്‍ടാക്ടര്‍മാരുടേയും, കെഎസ്ഇബി ജീവനക്കാരുടേയും പരിശ്രമത്തിലൂടെയാണ് വളരെ പെട്ടന്ന് പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top