വൈദ്യുതിനിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷനില്‍ ധാരണ ; വര്‍ധന 18ന് പ്രഖ്യാപിക്കും

kseb

തിരുവനന്തപുരം: വൈദ്യുതിനിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷനില്‍ ധാരണയായി. വര്‍ധന 18ന് പ്രഖ്യാപിക്കും. നിരക്ക് കൂട്ടാന്‍ സര്‍ക്കാരും തീരുമാനിച്ചു. എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇതുസംബന്ധിച്ച് കമ്മിഷനില്‍ ചര്‍ച്ച തുടരുകയാണ്.

എന്നാല്‍, വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടയത്രയും വര്‍ധന അനുവദിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. വരുന്ന നാലുവര്‍ഷം രണ്ടുതവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്നവിധം നിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.

Top