electricity prices for domestic consumers increase

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള റഗുലേറ്ററി കമ്മിഷന്‍ തീരുമാനം നീട്ടി. മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞശേഷമായിരിക്കും വര്‍ധനവ് നിലവില്‍ വരിക. പുതുക്കിയ നിരക്ക് അടുത്തമാസം പകുതിയോടെ പ്രാബല്യത്തില്‍ വരും.

യൂണിറ്റിന് 30 പൈസ റെഗുലേറ്ററി കമ്മിഷന്‍ വരുത്തിയിരിക്കുന്നത്. നെല്‍കൃഷിക്ക് ജലസേചനത്തിന് നല്‍കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക്, കാപ്പി, ഇഞ്ചി, ഏലം, തുടങ്ങിയ എല്ലാ വിളകള്‍ക്കും വര്‍ദ്ധനവ് ബാധകമാകും.

ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും. 2003 ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ക്രോസ് സബ്‌സിഡി പരിധി നിലനിര്‍ത്തേണ്ടതുള്ളത് കൊണ്ട് വ്യവസായ വാണിജ്യാവശ്യത്തിനുള്ള നിരക്ക് കൂടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആറായിത്തിലേറെ വീടുകളില്‍ 150 യൂണിറ്റുവരെ ഒന്നര രൂപയ്ക്ക് വൈദ്യുതി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു.

Top