ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 1000 കോടി രൂപ നഷ്ടമുണ്ടാക്കിയ വൈദ്യുതി കരാര്‍; എ.കെ ബാലന്‍

പാലക്കാട്: ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് പതിനായിരം കോടി രൂപ നഷ്ടമുണ്ടാക്കിയ വൈദ്യുതിക്കരാര്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍. 25 വര്‍ഷത്തേക്ക് വെളിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയെന്നാണ് എ കെ ബാലന്‍ ആരോപിക്കുന്നത്. ഇത് എല്ലാ ചട്ടങ്ങളും ലംഘിച്ചായിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അന്ന് ഇതില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. അന്നിങ്ങനെ ഒരു കരാര്‍ ഉണ്ടാക്കിയില്ല എന്ന് ചെന്നിത്തല പറഞ്ഞാല്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ബാലന്‍ പറയുന്നു.

66,225 കോടി രൂപയുടെ കരാറായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കാലത്തേത് എന്നാണ് ബാലന്‍ വെളിപ്പെടുത്തുന്നത്. 25 കൊല്ലത്തേക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറായിരുന്നു അത്. റെഗുലേറ്ററി കമ്മീഷന്റെ എതിര്‍പ്പ് മറികടന്നാണ് വൈദ്യുതി വാങ്ങാന്‍ ഉള്ള കരാറുമായി മുന്നോട്ട് പോയത് – ബാലന്‍ പറയുന്നു. യൂണിറ്റിന് നാലേകാല്‍ രൂപയ്ക്ക് വൈദ്യുതി വാങ്ങാനായിരുന്നു ആ കരാറെന്നും ബാലന്‍ വെളിപ്പെടുത്തുന്നു.

 

 

Top