ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസിന് സാധ്യതാ പഠനം നടക്കുന്നുവെന്ന് എം.എം മണി

തിരുവനന്തപുരം: ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസിന് സാധ്യതാ പഠനം നടക്കുന്നുവെന്ന് വൈദ്യുതിമന്ത്രി എം.എം മണി.

നിലവിലെ ഡാം വഴി അധിക വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമെന്നും ഭാവിയില്‍ പവര്‍ക്കട്ട് ഒഴിവാക്കുവാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വൈദ്യുതി നിരക്ക് കൂട്ടുവാന്‍ റെഗുലേറ്ററി കമ്മീഷന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കെഎസ്ഇബി ചെയര്‍മാനും അറിയിച്ചു.

Top