സംസ്ഥാനത്ത് പലയിടത്തും ഇന്ന് വൈദ്യുതി ഭാഗികമായി തടസപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ഇന്ന് വൈദ്യുതി ഭാഗികമായി തടസപ്പെടും. കൂടംകുളം ആണവനിലയത്തിലെ ജനറേറ്റര്‍ തകരാറുമൂലം 135 മെഗാവാട്ട് വൈദ്യുതിയുടെയും താല്‍ച്ചര്‍ താപനിലയത്തില്‍ കല്‍ക്കരിക്ഷാമം മൂലം 80 മെഗാവാട്ട് വൈദ്യുതിയുടെയും കുറവ് ഉണ്ടായിട്ടുണ്ട്.

കൂടാതെ പ്രസരണ ഇടനാഴിയിലെ ഞെരുക്കം കാരണം ചത്തീസ്ഗഡില്‍നിന്ന് കൊണ്ടുവരേണ്ട 200 മെഗാവാട്ട് സംസ്ഥാനത്തേയ്ക്ക് എത്തിക്കാന്‍ സാധിക്കാത്തതും സ്ഥിതി സങ്കീര്‍ണമാക്കി.

വൈകിട്ട് ആറര മുതല്‍ പത്തുമണി വരെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക.

Top