സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു; സർവകാല റെക്കോർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗവും ഉയർന്നു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയർന്നു. ഇതും സർവകാല റെക്കോർഡാണ്.

Top