വൈദ്യുതി ബോര്‍ഡ്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം; വൈദ്യുതി ബോര്‍ഡ് ഇന്ന് ഉന്നതതല യോഗം ചേരും. സംസ്ഥാനത്തെ വൈദ്യുതി നില അവലോകനം ചെയ്യാനായാണ് യോഗം. ഡാമുകളിലെ ജലനിരപ്പില്‍ നേരിയ പുരോഗതിയുണ്ട്. അതിനാല്‍ തന്നെ നിലവിലുള്ള സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് ബോര്‍ഡിന്റെ നിലപാട്.

എല്ലാ ഡാമുകളിലുമായി 13 ശതമാനം ജലമുണ്ട് ഇതുപയോഗിച്ച് 501 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപിക്കാന്‍ കഴിയും. ജൂലൈ മാസം നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാന്‍ ഇതിലൂടെ കഴിയുമെന്നാണ് ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍.

Top