ഓണാവധി നാളുകളിലും കറന്റ് ബില്‍ അടയ്ക്കാന്‍ സൗകര്യം ഒരുക്കി വൈദ്യുതി ബോര്‍ഡ്

തിരുവനന്തപുരം : ഓണാവധി നാളുകളിലും കറന്റ് ബില്‍ അടയ്ക്കാന്‍ സൗകര്യം ഒരുക്കി വൈദ്യുതി ബോര്‍ഡ്. ഈ മാസം 10, 12 തീയതികളില്‍ ബോര്‍ഡിന്റെ എല്ലാ കലക്ഷന്‍ സെന്ററുകളിലും രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെ പണമടയ്ക്കാം.

ഇതിന് പുറമേ ഓണ്‍ലൈന്‍, മൊബൈല്‍ ആപ്, ഭാരത് ബില്‍ പേ, സേവന കേന്ദ്രങ്ങള്‍, പേടിഎം, എം പൈസ എന്നിവ വഴിയും ബില്‍ അടയ്ക്കാം. ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ wss.kseb.in എന്ന സൈറ്റ് സന്ദര്‍ശിക്കണം.

Top